അങ്കമാലി- അങ്കമാലിയില്‍ പട്രോളിംഗിനിടെ വന്‍ കഞ്ചാവു വേട്ട . 110 കിലോ കഞ്ചാവുമായി മൂന്നു യുവാക്കളെ
അങ്കമാലി പോലീസ് പിടികൂടി. ഇടുക്കി തൊടുപുഴ മറ്റത്തില്‍ വീട്ടില്‍ ഷംസുദ്ദീന്റെ മകന്‍ ആന്‍സന്‍ (34), തൊടുപുഴ പെരുമ്പിള്ളിച്ചാല്‍ ചെളിക്കണ്ടത്തില്‍ വീട്ടില്‍ സെയ്ദിന്റെ മകന്‍ നിസാര്‍ (37), ഇടുക്കി വെള്ളത്തൂവല്‍ അരീക്കല്‍ വീട്ടില്‍ സുനിലിന്റെ മകന്‍ ചന്തു (22) എന്നിവരെയാണ് അങ്കമാലി പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ സോണി മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. തൃശൂര്‍ നിന്നും മുവാറ്റുപുഴ ഭാഗത്തേയ്ക്ക് പോകുന്ന വഴിയാണ് ഇവര്‍ പിടിയിലായത്
ആന്ധ്രയില്‍ നിന്നും സ്ഥിരമായി കഞ്ചാവു കാറില്‍ കടത്തി കേരളത്തില്‍ വില്‍പന നടത്തുന്ന സംഘത്തില്‍ പെട്ടവരാണ് മൂന്നു പേരുമെന്ന് പോലീസ് പറഞ്ഞു. ആലുവ റൂറല്‍ എസ്.പി.കെ.കാര്‍ത്തികിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇന്നലെ പുലര്‍ച്ചെയോടെ പോലീസ് ഇവരെ പിടികൂടിയത്.