വീടുവില്‍ക്കാന്‍ സൗദി പൗരനെ ഇറക്കിവിട്ടു; മക്കള്‍ക്കെതിരെ നടപടി

തബൂക്ക് - വയോധികനെ സ്വന്തം മക്കളും സഹോദരങ്ങളും ചേര്‍ന്ന് വീട്ടില്‍ നിന്ന് തെരുവിലേക്ക് ഇറക്കിവിട്ട സംഭവത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നടപടികള്‍ സ്വീകരിക്കുന്നു. വീട് വില്‍ക്കാന്‍ വേണ്ടിയാണ് 80 ലേറെ പ്രായമുള്ള സൗദി പൗരനെ തബൂക്ക് അബൂസബ്അ ഡിസ്ട്രിക്ടിലെ വീട്ടില്‍ നിന്ന് സ്വന്തം മക്കളും സഹോദരങ്ങളും ചേര്‍ന്ന് പുറത്താക്കിയത്.

 മക്കളും സഹോദരങ്ങളുമാണ് തന്നെ വീട്ടില്‍ നിന്ന് പുറത്താക്കിയതെന്ന് തെരുവില്‍ കഴിയുന്ന വൃദ്ധന്‍ പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വന്‍ പ്രതിഷേധത്തിന് ഇടയാക്കിയ സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ക്ലിപ്പിംഗ് തബൂക്ക് പ്രവിശ്യ മനുഷ്യാവകാശ കമ്മീഷന്‍ ശാഖക്ക് കൈമാറിയതായും സൗദി മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു.

സംഭവത്തില്‍ ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണെന്ന് ഗാര്‍ഹിക പീഡന പരാതി കേന്ദ്രവും അറിയിച്ചു.

 

Latest News