Sorry, you need to enable JavaScript to visit this website.

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: രണ്ട് രാഷ്ട്രീയനേതാക്കൾ നിരീക്ഷണത്തിൽ; മൂന്ന് കേസുകൾ കൂടി

ഖമറുദ്ദീൻ കണ്ണൂർ സെൻട്രൽ ജയിലിൽ

കാസർകോട്- ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പുമയി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ ചികിത്സയിൽ കഴിയുകയായിരുന്ന എം.സി ഖമറുദ്ദീൻ എം.എൽ.എയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതിനാൽ മതിയായ ചികിത്സ ഉറപ്പു വരുത്തുന്നതിനാണ് ഇന്നലെ രാവിലെജയിൽ മാറ്റിയത്. കണ്ണൂർ ജയിലിനുള്ളിൽ ആകുമ്പോൾചികത്സക്കായി ആശുപത്രിയും സംവിധാനങ്ങളുമുണ്ട്. ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ടഏഴ് കേസുകളിൽ കൂടി ഖമറുദ്ദീനെ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്താൻ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ബുധനാഴ്ച ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന് അനുമതി നൽകി.ഖമറുദ്ദീന്റെ ജാമ്യാപേക്ഷയുംക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ഡിവൈ.എസ്.പി എം.വി പ്രദീപ് നൽകിയ കസ്റ്റഡിഅപേക്ഷയും കോടതി നിരസിച്ചിരുന്നു. രണ്ടു തവണകസ്റ്റഡിയിൽ വിട്ടതാണെന്നും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നയാളാണ് പ്രതിയെന്നും പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഡ്വ .പി.കെ ചന്ദ്രശേഖരൻ വാദിച്ചു.കേസുകളെല്ലാം സമാന സ്വഭാവമുള്ളതാണെന്നും പ്രതിഭാഗം കോടതിയെ ബോധിപ്പിച്ചു. തുടർന്ന് കസ്റ്റഡി അപേക്ഷ നിരസിച്ച ജഡ്ജി ബി. കരുണാകരൻ ആവശ്യമെങ്കിൽ ജയിലിൽ പോയി ചോദ്യം ചെയ്യാൻ അനുമതി നൽകിയിരുന്നു.അതിനിടെഎം.സി ഖമറുദ്ദീൻ എം.എൽ.എക്കും മാനേജിംഗ്ഡയറക്ടർ ടി.കെപൂക്കോയ തങ്ങൾക്കുമെതിരെ മൂന്ന്കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. രണ്ടു കേസുകൾ കാസർകോട് ടൗൺ പൊലീസ് സ്‌റ്റേഷനിലും ഒരു കേസ് ചന്തേരയിലുമാണ് രജിസ്റ്റർ ചെയ്തത്.നായന്മാർമൂലയിലെ പി അഹ് മദിൽനിന്ന് എട്ട് ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നും ദേളിയിലെ അബ്ദുർ റഹ് മാനിൽ നിന്നും 10 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നുമുള്ള പരാതികളിലാണ്കാസർകോട് ടൗൺ പോലീസ് രണ്ടു കേസെടുത്തത്.ഇതുവരെയായി 150 ലധികം കേസുകളാണ് ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഖമറുദ്ദീന്റെ കൂട്ടുപ്രതിയായടി.കെ പൂക്കോയ തങ്ങളെ ഒളിവിൽ പോകാൻ സഹായിച്ച രണ്ടു രാഷ്ട്രീയ നേതാക്കളെ ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം നിരീക്ഷണത്തിലാക്കി. ഇവരുടെ മൊബൈൽ ഫോൺ വിളികളും അന്വേഷണ സംഘം പരിശോധിക്കുകയാണ്. ഖമറുദ്ദീൻ അറസ്റ്റിലായ ദിവസം പൂക്കോയ തങ്ങളെ കാറിൽ കയറ്റിക്കൊണ്ടുപോയി സുരക്ഷിത താവളത്തിൽ എത്തിച്ചത് ഇരുവരും ചേർന്നാണെന്നാണ് വിവരം ലഭിച്ചത്.

Latest News