Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തൊഴിലാളികളുടെ താമസ സ്ഥലങ്ങൾ രജിസ്റ്റർ ചെയ്യാത്തവർക്കെതിരെ നടപടി

റിയാദ് - ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ അടക്കം സ്വകാര്യ മേഖലയിലെ മുഴുവൻ സ്ഥാപനങ്ങളും തങ്ങൾക്കു കീഴിലെ തൊഴിലാളികളുടെ താമസ സ്ഥലങ്ങൾ പാർപ്പിടകാര്യ മന്ത്രാലയത്തിനു കീഴിലെ ഈജാർ നെറ്റ്‌വർക്കിൽ രജിസ്റ്റർ ചെയ്യണമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു. തൊഴിലാളികളുടെ താമസ സ്ഥലങ്ങൾ ഈജാർ നെറ്റ്‌വർക്കിൽ രജിസ്റ്റർ ചെയ്യാത്ത പക്ഷം വിദേശികൾക്ക് പുതിയ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതും വർക്ക് പെർമിറ്റ് പുതുക്കിനൽകുന്നതും നിർത്തിവെക്കും. 
സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള, വ്യക്തിഗതവും കൂട്ടായുള്ളതുമായ താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്ഥാപനങ്ങൾക്കുള്ള ഈജാർ നെറ്റ്‌വർക്കിലെ ഗ്രൂപ്പ് ഹൗസിംഗ് പ്ലാറ്റ്‌ഫോം വെളിപ്പെടുത്തും. സ്ഥാപനങ്ങൾ പാലിക്കേണ്ട വ്യക്തവും നിർണിതവുമായ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തൊഴിലാളികളുടെ ജോലി സാഹചര്യങ്ങൾക്ക് നിരക്കുന്ന അനുയോജ്യമായ താമസ സൗകര്യങ്ങൾ ലഭ്യമാണെന്ന് ഉറപ്പു വരുത്തുകയും ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങളെ വിലയിരുത്തുകയും ചെയ്യും. കൂട്ടായതും വ്യക്തിഗതവുമായ പാർപ്പിട യൂനിറ്റുകളുടെ തരങ്ങൾ, അവ വാടകക്കെടുത്തതാണോ, അതല്ല സ്വന്തം ഉടമസ്ഥതയിലുള്ളതാണോ തുടങ്ങിയ വിവരങ്ങളും പ്ലാറ്റ്‌ഫോം വ്യക്തമാക്കും. കൂട്ടായ പാർപ്പിടത്തിനുള്ള താമസ സ്ഥലങ്ങൾ വ്യവസ്ഥാപിതമാക്കൽ, ബന്ധപ്പെട്ട വകുപ്പുകളുടെ പരിശോധനാ ആവശ്യങ്ങൾക്കും മറ്റും പാർപ്പിട സ്ഥലങ്ങൾ നിർണയിക്കൽ, തൊഴിലാളികൾക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്താൻ സ്ഥാപനങ്ങളെ പ്രാപ്തമാക്കൽ എന്നിവ അടക്കമുള്ള പൊതുവായ ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കാനും പ്ലാറ്റ്‌ഫോം സഹായിക്കും.
 

Tags

Latest News