കാവി നിറമണിയുന്ന ചായ; വിശദീകരണവുമായി തരൂര്‍

തിരുവനന്തപുരം- കോണ്‍ഗ്രസുകാര്‍ കാവയിലെത്തുന്നുവെന്ന് പ്രചരിപ്പിക്കപ്പെട്ട വിവാദ ട്വീറ്റിനു വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. താന്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്നും ട്വീറ്റിനെ ചിലര്‍ ആര്‍.എസ്.എസ് അനുകുലമായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചായവില്‍പനക്കാരന്‍ ഇന്ത്യയുടെ ത്രിവര്‍ണത്തെ കാവിവല്‍ക്കരിക്കുകയാണെന്നും അതിനെ എതിര്‍ക്കണമെന്നുമാണ് ഉദ്ദേശിച്ചതെന്ന് തരൂര്‍ പറഞ്ഞു.
ചിത്രം വരച്ച കലകാരന്‍ അഭിനവ് കഫാരെയെ തനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ത്രിവര്‍ണത്തിലുള്ള ചായ പാത്രത്തില്‍നിന്ന് അരിപ്പയിലേക്ക് ഒഴിക്കുമ്പോള്‍ കാവിനിറത്തിലായി മാറുന്ന ചിത്രമാണ് ട്വീറ്റ് ചെയ്തിരുന്നത്. ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ ഇതാണെന്നായിരുന്നു അടിക്കുറിപ്പ്. കാവിവല്‍ക്കരിക്കപ്പെടുന്ന കോണ്‍ഗ്രസിനെയാണ് തരൂര്‍ ഉദ്ദേശിച്ചിരിക്കുന്നതെന്നാണ് വ്യാപകമായി വിലയിരുത്തപ്പെട്ടത്.
ആര്‍.എസ്.എസിനെ അനുകൂലിക്കുകയല്ല, കാവില്‍ക്കരണത്തെ എതിര്‍ക്കുകയാണെന്നും തന്റെ രണ്ട് പുസ്തകങ്ങളിലെ സന്ദേശം ഇതാണെന്നും തരൂര്‍ പറഞ്ഞു.

 

Latest News