Sorry, you need to enable JavaScript to visit this website.
Sunday , January   24, 2021
Sunday , January   24, 2021

ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 92 ലക്ഷം കടന്നു; മരണം 1,34,699

ന്യൂദല്‍ഹി- കഴിഞ്ഞ 24 മണിക്കൂറിനിടെ 44,376 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 92 ലക്ഷം കടന്നു. 481 മരണം കൂടി സ്ഥിരീകരിച്ചതോടെ മൊത്തം കോവിഡ് മരണം 1,34,699 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
കോവിഡ് ബാധിതരുടെ എണ്ണം 92,22,216 ആയെങ്കിലും ആക്ടീവ് കേസുകള്‍ ആശുപത്രികളിലുള്ളത് 4,44,746 മാത്രമാണ്. 86,42,771 പേര്‍ രോഗം ഭേദമായി ആശുപത്രികള്‍ വിട്ടു.

 

Latest News