ബിഹാറില്‍ ലാലു ചാക്കിട്ട് പിടിത്തം തുടങ്ങിയെന്ന് ബി.ജെ.പി നേതാവ്

പട്‌ന- ബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന് എം.എല്‍.എമാരെ ചാക്കിട്ടു പിടിക്കാന്‍ ലാലു പ്രസാദ് യാദവ് ശ്രമം തുടങ്ങിയെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് സുശീര്‍ കുമാര്‍ മോഡി ആരോപിച്ചു.


കാലത്തീറ്റ അഴിമതി കേസില്‍ ജയിലില്‍ കഴിയുകയാണെങ്കിലും ലാലുവിന് മൊബൈല്‍ നമ്പറുണ്ടെന്ന് മുന്‍ ഉപമുഖ്യമന്ത്രിയായ സുശീല്‍ കുമാര്‍ ട്വിറ്ററില്‍ പറഞ്ഞു. ഒരു മൊബൈല്‍ നമ്പര്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് ആരോപണം.
വിവിധ കാലിത്തീറ്റ കേസുകളില്‍ ശിക്ഷിക്കപ്പെട്ട ലാലു റാഞ്ചി ജയിലിലാണ്.

 

Tags

Latest News