വാട്‌സ്ആപ് ചാറ്റിനെച്ചൊല്ലി അമ്മ വഴക്ക് പറഞ്ഞു; യുവതി ജീവനൊടുക്കി

ഇടുക്കി- വാട്സാപ് ചാറ്റിംഗ് നടത്തിയതിന് അമ്മ വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് 21കാരി വീടിനുള്ളില്‍ തൂങ്ങി മരിച്ചു. നെടുങ്കണ്ടം പോലിസ് സ്റ്റേഷന്‍ പരിധിയിലെ തൂക്കുപാലത്ത് വാടകക്ക് താമസിക്കുന്ന ദേവകി  ആണ് മരിച്ചത്. സംഭവം സംബന്ധിച്ച് നെടുങ്കണ്ടം പോലിസ് പറയുന്നതിങ്ങനെ.

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

കഴിഞ്ഞ ദിവസം പെണ്‍കുട്ടി വാട്സാപ് ചാറ്റിംഗ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ  അമ്മ ഫോണ്‍ വാങ്ങി വെക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഫോണ്‍ അലമാരിയില്‍ നിന്നും താഴെ വീണ് തകരാറും പറ്റി. പെണ്‍കുട്ടിയുടെ സഹോദരന്‍ ഫോണ്‍ നന്നാക്കി നല്‍കിയെങ്കിലും വാട്സാപ് ആപ്ലിക്കേഷന്‍ നീക്കം ചെയ്തിരുന്നു. ഇതോടെ രണ്ട് ദിവസമായി പെണ്‍കുട്ടി വീട്ടില്‍ ആരോടും സംസാരിക്കാതെ മുറിയില്‍ ഇരുന്നു. തിങ്കളാഴ്ച വൈകിട്ട് അമ്മ പുറത്ത് പോയ സമയത്താണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. നെടുങ്കണ്ടം പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Latest News