Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കണമെന്ന് ഡി.എം.കെ. സ്റ്റാലിൻ ഗവർണറെ കണ്ടു

ചെന്നൈ- രാജീവ് ഗാന്ധി വധക്കേസിലെ ഏഴു പ്രതികളെ മോചിപ്പിക്കണമെന്ന് ഡി.എം.കെ. ഇക്കാര്യം ഉന്നയിച്ച് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിൻ തമിഴ്‌നാട് ഗവർണർ ബൻവരിലാൽ പുരോഹിതിന് നിവേദനം നൽകി.  വിഷയം മനുഷ്യത്വപരമായി പരിഗണിക്കണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു. പാർട്ടി ജനറൽ സെക്രട്ടറി ദുരൈ മുരുഗൻ, ട്രഷറർ ടി.ആർ ബാലു എന്നിവരും സ്റ്റാലിനെ അനുഗമിച്ചു. കേസിൽ ശിക്ഷിക്കപ്പെട്ട 7 പേരെയും വിട്ടയയ്ക്കുന്ന കാര്യം തമിഴ്‌നാട് ഗവർണർക്കു തീരുമാനിക്കാമെന്നു സുപ്രീം കോടതി കഴിഞ്ഞ വർഷം വ്യക്തമാക്കിയിരുന്നു. എന്നാൽ ഗവർണർ ഇനിയും തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. 

എ.ജി പേരറിവാളൻ, നളിനി, ഭർത്താവ് മുരുഗൻ, ടി. സുതേന്ദ്രരാജ, ജയകുമാർ, റോബർട്ട് പയസ്, പി. രവിചന്ദ്രൻ എന്നിവരാണ് കേസിലെ പ്രതികൾ. 30 വർഷമായി ഇവർ ജയിലിൽ കഴിയുകയാണ്.
 

Latest News