കൈക്കൂലി ആരോപണത്തില്‍ എം.കെ.രാഘവനെതിരെ വിജിലന്‍സ് കേസ്

കോഴിക്കോട്- കൈക്കൂലി ആരോപണത്തില്‍ കോഴിക്കോട് എം.പി എം.കെ.രാഘവനെതിരെ വിജിലന്‍സ് കേസ്.
ലോക്‌സഭാ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനാത്തില്‍ കോഴിക്കോട് വിജിലന്‍സ് യൂണിറ്റാണ് കേസെടുത്തത്.
ബിസിനസുകാരെന്ന വ്യാജേന എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ എം.കെ. രാഘവന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കേസ്. ഹോട്ടല്‍ തുടങ്ങാനെന്ന പേരിലാണ് മാധ്യമ പ്രവര്‍ത്തകര്‍ എം.പിയെ സമീപിച്ചത്.
അഴിമതി നിരോധന നിയമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് നേരത്തെ കേസെടുത്തിരുന്നു.

 

Latest News