നാവടക്കണമെന്ന് രഹ്ന ഫാത്തിമയോട് ഹൈക്കോടതി, പോലീസ് സ്‌റ്റേഷനില്‍ ഹാജരായി ഒപ്പിടണം

കൊച്ചി- മാധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതില്‍നിന്ന് രഹ്ന ഫാത്തിമയെ ഹോക്കോടതി വിലക്കി.
2018 ല്‍ സമൂഹ മാധ്യമങ്ങളില്‍ മതവിശ്വാസത്തെ അവഹേളിച്ചെന്ന കേസില്‍ തുടര്‍ച്ചയായി ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കുന്നുവെന്ന് കാണിച്ച് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ വിലക്ക്.
കേസിന്റെ വിചാരണ തീരുന്നതുവരെ നേരിട്ടോ അല്ലാതെയോ അഭിപ്രായങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രസിദ്ധപ്പെടുത്തുകയോ ഷെയല്‍ ചെയ്യുകയോ പാടില്ലെന്നാണ് ഹൈക്കോടതി നിര്‍ദേശം.
അടുത്ത മൂന്നു മാസം ആഴ്ചയില്‍ രണ്ട് ദിവസം പത്തനംതിട്ട പോലീസ് സ്‌റ്റേഷനിലെത്തി ഒപ്പിടാനും കോടതി ആവശ്യപ്പെട്ടു. ഇതിനുശേഷം മൂന്ന് മാസം ആഴ്ചയില്‍ ഓരോ ദിവസം ഹാജരാകണമെന്നും കോടതി വ്യക്തമാക്കി.

 

Latest News