ഹൂത്തി ആക്രമണം വിതരണത്തെ ബാധിച്ചില്ലെന്ന് സൗദി അറാംകോ

ജിദ്ദ- ഹൂത്തികള്‍ മിസൈല്‍ ആക്രമണം നടത്തിയ ജിദ്ദയിലെ പെട്രോള്‍ വിതരണ കേന്ദ്രത്തില്‍ ഉപഭോക്താക്കളെ ബാധിച്ചിട്ടില്ലെന്ന് സൗദി അറാംകോ അറിയിച്ചു.

13 ടാങ്കുകളില്‍ ഒന്നിനെ മാത്രമാണ് യെമനിലെ ഹൂത്തികള്‍ നടത്തിയ ആക്രമണം ബാധിച്ചത്.
ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ തൊടുത്ത മിസൈല്‍ പതിച്ച് പെട്രോളിയം ഉല്‍പന്ന വിതരണകേന്ദ്രത്തില്‍ അഗ്നിബാധയുണ്ടായതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ദിവസം 1,20,000 ലേറെ ബാരല്‍ ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്ന കേന്ദ്രമാണിത്. 40 മിനിറ്റ് തീ അണച്ചതായും ആര്‍ക്കും പരിക്കില്ലെന്നും അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു.

 

Latest News