Sorry, you need to enable JavaScript to visit this website.

ഇബ്രാഹിം കുഞ്ഞിന് അര്‍ബുദ രോഗം; വിജിലന്‍സ് കസ്റ്റഡിയില്‍ വിടില്ല

കൊച്ചി- പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് കസ്റ്റഡിയില്‍ വിടാനാകില്ലെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഇദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ്.


ഇബ്രാഹിം കുഞ്ഞിന് അര്‍ബുദരോഗമുള്ളതിനാല്‍ ചികിത്സയില്‍ തുടരേണ്ടത് ആവശ്യമാണെന്നും കസ്റ്റഡിയില്‍ വിട്ടാല്‍ അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.


സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ അഭിപ്രായം പരിഗണിച്ച ശേഷം തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. നിലവല്‍ ലഭിക്കുന്ന ചികിത്സ സര്‍ക്കാര്‍ ആശുപത്രയില്‍ നല്‍കാന്‍ കഴിയുമോയെന്ന് കോടതി ഡി.എം.ഒയോട് ആരാഞ്ഞു.


ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും.

 

Latest News