നടിയുടെ കേസില്‍ മൊഴിമാറ്റാന്‍ 25 ലക്ഷം വാഗ്ദാനം ചെയ്‌തെന്ന് സാക്ഷി

തൃശൂര്‍- നടിയെ ആക്രമിച്ച കേസില്‍ മൊഴിമാറ്റിയാല്‍ 25 ലക്ഷം രൂപയും അഞ്ച് സെന്റ് സ്ഥലവും വാഗ്ദാനം ചെയ്തിരുന്നുവെന്ന് സാക്ഷി ചുവന്ന മണ്ണ് സ്വദേശി ജെന്‍സണ്‍ പറഞ്ഞു. പ്രതിഭാഗം സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി ജെന്‍സണ്‍ പീച്ചി പോലീസില്‍ പരാതി നല്‍കിയിരുന്നു.
നടന്‍ ദിലീപിന്റെ അഭിഭാഷകന്റെ നിര്‍ദേശ പ്രകാരം കൊല്ലം സ്വദേശി നാസറാണ് തന്നെ സമീപിച്ചതെന്ന് ജെന്‍സണ്‍ പറയുന്നു.
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്നു ജെന്‍സണ്‍. ജയിലില്‍ വെച്ച് എല്ലാ കാര്യങ്ങളും സുനി തന്നോട് പറഞ്ഞുവെന്നാണ് മോണക്കേസില്‍ അറസ്റ്റിലായി ജയിലിലെത്തിയ ജെന്‍സണ്‍ മൊഴി നല്‍കിയത്. ദിലീപ് പറഞ്ഞിട്ടാണ് ആക്രമിച്ചതെന്നും ക്വട്ടേഷനായിരുന്നുവെന്നും പള്‍സര്‍ സുനി പറഞ്ഞുവെന്നായിരുന്നു വെളിപ്പെടുത്തല്‍.

 

Latest News