യോഗി ആദിത്യനാഥിന് തെറിയും ഭീഷണിയും; 15 കാരന്‍ അറസ്റ്റില്‍

ലഖ്‌നൗ- ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ 15 കാരന്‍ അറസ്റ്റില്‍. സന്ദേശം അയക്കാന്‍ ഉപയോഗിച്ച് സിംകാര്‍ഡും മൊബൈല്‍ ഫോണും പിടിച്ചെടുത്തു.

എമര്‍ജന്‍സി ഹെല്‍പ്‌ഡെസ്‌ക് വാട്‌സാപ്പ് നമ്പറിലേക്കാണ് സന്ദേശം അയച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ഭീഷണി ഉയര്‍ത്തിയതിനു പുറമെ അസഭ്യ വാക്കുകളും അയച്ചു.

സുശാന്ത് ഗോള്‍ഫ് സിറ്റി പ്രദേശത്തുനിന്നാണ് 15-കാരനെ അറസ്റ്റ് ചെയ്തത്.
ആദിത്യനാഥിനെതിരെ നേരത്തെ കഴിഞ്ഞ മേയില്‍ ഇതുപോലെ ഭീഷണി സന്ദേശം അയച്ചിരുന്നു. അന്നും മണിക്കൂറുകള്‍ക്കകം പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.

 

Latest News