Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മിശ്രവിവാഹങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയും വിദേശ ഫണ്ടും ഇല്ലെന്ന് യുപി പോലീസ്

കാന്‍പൂര്‍- ലവ് ജിഹാദെന്ന് ആരോപിച്ച് ഹിന്ദുത്വ തീവ്രവാദ സംഘടനകള്‍ നല്‍കിയ പരാതികളില്‍ ഉത്തര്‍ പ്രദേശ് പോലീസ് അന്വേഷണം നടത്തിയ 14 മിശ്രവിവാഹങ്ങളില്‍ 11 കേസുകളിലും ഗൂഢാലോചനയോ വിദേശ ഫണ്ടിങോ ഇല്ലെന്ന് കണ്ടെത്തല്‍. ആരോപണങ്ങള്‍ക്ക് നേര്‍വിപരീതമാണ് കാന്‍പൂരില്‍ പോലീസ് നടത്തിയ അന്വേഷണളിലൂടെ പുറത്തു വന്ന വിവരങ്ങള്‍. ഈ മിശ്രവിവാഹങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയും വിദേശ പണവും ഇല്ലെങ്കിലും കുറ്റകൃത്യം ഉണ്ടെന്നും പോലീസ് പറയുന്നു. മുസ്‌ലിം യുവാക്കള്‍ ഇതരമത വിശ്വാസികളായ പെണ്‍കുട്ടികളെ പ്രണയത്തിലൂടെ വഞ്ചിച്ച് വിവാഹം ചെയ്ത് നിര്‍ബന്ധപൂര്‍വം മതംമാറ്റുന്നുവെന്ന സംഘപരിവാര്‍ ആരോപണങ്ങള്‍ പൊളിക്കുന്നതാണ് യുപി പോലീസ് കാന്‍പൂരിലെ ഇത്തരം വിവാഹങ്ങളെ കുറിച്ച് നടത്തിയ അന്വേഷണങ്ങളിലെ കണ്ടെത്തല്‍.

ബിജെപി ഭരിക്കുന്ന യുപി, കര്‍ണാടക, ഹരിയാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ലവ് ജിഹാദെന്ന സംഘപരിവാര്‍ ആരോപണം ഉയര്‍ത്തിക്കാട്ടി മിശ്രവിവാഹങ്ങള്‍ തടയാന്‍ ശക്തമായ നിയമങ്ങള്‍ കൊണ്ടുവരുമെന്ന് ഈയിടെ പ്രഖ്യാപിച്ചിരുന്നു. ബിജെപി സംസ്ഥാനങ്ങളും സംഘപരിവാര്‍ സംഘടനകളും മിശ്രവിവാഹങ്ങള്‍ക്കെതിരെ വന്‍ പ്രചരണം നടത്തി വരുന്നതിനിടെയാണ് ബിജെപി ഭരിക്കുന്ന യുപിയില്‍ നിന്ന് ലവ് ജിഹാദ് ആരോപണങ്ങളെ പൊളിക്കുന്ന പോലീസ് കണ്ടെത്തല്‍ പുറത്തു വന്നിരിക്കുന്നത്. ലവ് ജിഹാദ് നടത്തുന്നവരുടെ ശവസംസ്‌ക്കാര ചടങ്ങിനെ കുറിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നറിയിപ്പു നല്‍കിയത് ആഴ്ചകള്‍ക്കു മുമ്പാണ്. 

രണ്ടു വര്‍ഷത്തിനിടെ കാന്‍പൂരില്‍ നടന്ന 14 മിശ്രവിവാഹങ്ങളാണ് പോലീസ് അന്വേഷിച്ചത്. ഇവയില്‍ പകുതി കേസുകളും പൊളിഞ്ഞതായി നേരത്തെ എന്‍ഡിടിവി നടത്തിയ അന്വേഷണത്തില്‍ അന്വേഷണ സംഘം മേധാവി സമ്മതിച്ചിരുന്നു. പൊളിഞ്ഞ പകുതി കേസുകളും അവസാനിപ്പിച്ച് റിപോര്‍ട്ട് സമര്‍പ്പിച്ചതായാണ് അദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ പോലീസ് നീക്കത്തില്‍ വൈരുധ്യമുണ്ട്. അവസാനിപ്പിച്ചെന്ന് പറഞ്ഞവ ഉള്‍പ്പെടെ 14ല്‍ 11 കേസുകളിലും കുറ്റകൃത്യം നടന്നിട്ടുണ്ടെന്നാണ് ഇപ്പോള്‍ കാന്‍പൂര്‍ പോലീസ് പറയുന്നത്.  ഇവയില്‍ ഏഴു കേസുകള്‍ അവസാനപ്പിച്ചെന്നായിരുന്നു പോലീസ് നേരത്തെ പറഞ്ഞിരുന്നത്. 

Latest News