Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മോഡിയുടെ വാരണാസി  തെരഞ്ഞെടുപ്പ് ചോദ്യം  ചെയ്തുള്ള  ഹര്‍ജിയില്‍ സുപ്രീംകോടതി വിധി നാളെ

ന്യൂദല്‍ഹി-പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസിയിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി വിധി നാളെ. മുന്‍ ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നാളെ വിധി പറയുന്നത്. വാരണസിയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ തേജ് ബഹാദൂര്‍ നല്‍കിയ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു.
തേജ് ബഹാദുറിന്റെ പത്രിക തള്ളിയതോടെ ലോകസഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്തി നരേന്ദ്ര മോഡിക്കെതിരെ വാരണാസിയില്‍ മഹാ സഖ്യത്തിന് സ്ഥാനാര്‍ത്ഥി ഇല്ലാതാകുകയായിരുന്നു. ഇതിന് പിന്നില്‍ ചിലരുടെ സമ്മര്‍ദ്ദമായിരുന്നുവെന്നും കമ്മീഷന്‍ ബോധപൂര്‍വ്വം തന്റെ പത്രിക തള്ളിയതാണെന്നുമാണ് തേജ് ബഹാദൂറിന്റെ വാദം. നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി വാരണസിയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ആവശ്യം.

Latest News