ബംഗ്ലാദേശും പാക്കിസ്ഥാനും  ഇന്ത്യക്കൊപ്പം ചേര്‍ക്കാം -മഹാരാഷ്ട്ര മന്ത്രി 

മുംബൈ- ഇന്ത്യയെയും പാക്കിസ്ഥാനെയും ബംഗ്ലാദേശിനെയും ചേര്‍ത്ത് ഒറ്റ രാജ്യമാക്കണമെന്ന് മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്. കറാച്ചി ബേക്കറി പേര് മാറ്റല്‍ സംഭവത്തില്‍ കറാച്ചി ഒരിക്കല്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു നവാബ് മാലിക്. ഇന്ത്യയെയും പാക്കിസ്ഥാനെയും ബംഗ്ലാദേശിനെയും ഒന്നിച്ചു ചേര്‍ക്കണമെന്നാണ് തങ്ങള്‍ക്ക് പറയാനുള്ളത്. ബെര്‍ലിന്‍ മതില്‍ തകര്‍ക്കപ്പെടാമെങ്കില്‍ എന്തുകൊണ്ട് ഇന്ത്യയെയും പാക്കിസ്ഥാനെയും ബംഗ്ലാദേശിനെയും ഒന്നിപ്പിച്ചു കൂടാ. മൂന്ന് രാജ്യങ്ങളെയും കൂട്ടിച്ചേര്‍ത്ത് ഒരൊറ്റ രാജ്യമാക്കാന്‍ ബി.ജെ.പി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനെ തങ്ങള്‍ പൂര്‍ണമായും സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Latest News