രാഹുൽ ഗാന്ധിയുടെ തൈക്കോണ്ടോ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ

ന്യൂദൽഹി- രാഹുൽ ഗാന്ധി വാക്ക് പാലിച്ചു. കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ തൈക്കോണ്ടോ പ്രാക്ടീസ് ചെയ്യുന്ന ചിത്രങ്ങളാണ് രാഹുൽ പങ്കുവെച്ചത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ബോക്‌സിംഗ് താരം വിജേന്ദർ സിംഗിനോടാണ് താൻ തൈക്കോണ്ടോ പ്രാക്ടീസ് ചെയ്യാറുണ്ടെന്ന് രാഹുൽ പറഞ്ഞത്. ഇതിന്റെ ചിത്രം ഉടൻ പുറത്തുവിടാമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. തൈക്കോണ്ടോ പരിശീലകൻ സെൻസി പരിറ്റോയുമായി അഭ്യാസപ്രകടനം നടത്തുന്നതിന്റെ ചിത്രമാണ് രാഹുൽ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്.

Latest News