Sorry, you need to enable JavaScript to visit this website.

സ്വർണ്ണക്കടത്ത്; ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്യും, കോടതിയുടെ അനുമതി

കൊച്ചി- സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് അനുമതി. ശിവശങ്കറിനെതിരെ തെളിവ് ലഭിച്ചെന്ന് കസ്റ്റംസ് അറിയിച്ചു. കാക്കനാട് ജില്ലാ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തും. അന്വേഷണ സംഘം എറണാകുളം ജില്ലാ കോടതിയിൽ നൽകിയ അപേക്ഷയിലാണ് അറസ്റ്റിന് കോടതി അനുമതി നൽകിയത്. സ്വർണക്കടത്തിൽ ശിവശങ്കറിന്റെ ഇടപെടൽ സംബന്ധിച്ച് ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് അനിവാര്യമാണെന്ന് കസ്റ്റംസ് അറിയിച്ചു. നേരത്തെ വിദേശ കറൻസി കേസുമായി ബന്ധപ്പെട്ട് എം. ശിവശങ്കറിനെ ചോദ്യം ചെയ്യുമെന്നും അറസ്റ്റുണ്ടാകുമെന്നും കസ്റ്റംസ് വെളിപ്പെടുത്തിയിരുന്നു. ഇതിനിടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിലാണ് ശിവശങ്കറാണ് സ്വർണക്കടത്തിന്റെ മുഖ്യ സൂത്രധാരൻ എന്ന കണ്ടെത്തിയത്.
 

Latest News