വാട്‌സാപ്പിലെ ഈ ഫീച്ചര്‍ ഏറെ പ്രയോജനപ്രദം; ഓണ്‍ ചെയ്യാം

മുംബൈ- ഇന്ത്യയടക്കം മിക്ക രാജ്യങ്ങളിലും വാട്‌സാപ്പ് പുതുതായി ഏര്‍പ്പെടുത്തിയ ഡിസപ്പിയറിംഗ് മെസേജ് ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് വളരെ പ്രയോജനപ്രദം.
ഈ സംവിധാനം ഉപയോഗപ്പെടുത്തിയാല്‍ വാട്‌സാപ്പില്‍ വരുന്ന മെസേജുകള്‍ ഏഴു ദിവസത്തിനുശേഷം സ്വയമേവ അപ്രത്യക്ഷമാകും.
വ്യക്തികള്‍ അയക്കുന്ന സന്ദേശങ്ങളും ഗൂപ്പുകളില്‍വരുന്ന മെസേജുകളും  സ്വയമേവ അപ്രത്യക്ഷമാക്കാം.
ഗ്രൂപ്പുകളില്‍ അഡ്മിനുകള്‍ക്കാണ് മെസേജുകള്‍ അപ്രത്യക്ഷമാകുന്ന ഫീച്ചര്‍ ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനുമുളള അധികാരം.
ഓരോ ഗ്രൂപ്പിലും ഇത്  എനേബള്‍ ചെയ്താല്‍  ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മെസേജുകള്‍ റിമൂവ് ചെയ്ത് ഫോണ്‍ മെമ്മറി വീണ്ടെടുക്കുന്നതിനുള്ള സമയ നഷ്ടം ഒഴിവാക്കാന്‍ പറ്റും. നിലനിര്‍ത്തേണ്ട മെസേജുകള്‍ക്ക് സ്റ്റാര്‍ നല്‍കിയാല്‍ മതിയാകും.

 

Latest News