ന്യൂദല്‍ഹി- രാജ്യത്ത് 44,059 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിതരുടെ എണ്ണം 91,39,866 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 511 പേര്‍ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണം 1,33,738 ആയി.
41,024 പേര്‍ കൂടി രോഗ മുക്തരായതോടെ രാജ്യത്തെ ആകെ രോഗ മുക്തരുടെ എണ്ണം 85,62,641 ആയി. രോഗ മുക്തി നിരക്ക് 93.68 ശതമാനമാണ്. നിലവില്‍ 4,43,486 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്.






