വിവാദ പോലീസ് ആക്ട് പ്രകാരം ആദ്യ പരാതി പി.കെ. ഫിറോസിനുവേണ്ടി

വലപ്പാട്- വിവാദ പോലീസ് ആക്ട് 118 എ പ്രകാരം ആദ്യ പരാതി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനു വേണ്ടി.

ഫിറോസിനെ ഫേസ് ബുക്കില്‍ അപമാനിക്കാന്‍ ശ്രമിച്ച വ്യക്തിക്കെതിരെ പോലീസ് ആക്റ്റ് 118 എ പ്രകാരം കേസ് എടുക്കണമെന്നാവശ്യപ്പെട്ട്  മുസ്ലിം ലീഗ് നാട്ടിക നിയോജക മണ്ഡലം സെക്രട്ടറി ഫഹദ് റഹ്മാന്‍ ആണ് വലപ്പാട് പോലീസില്‍ പരാതി നല്‍കിയത്. പരാതി പൊലീസ് സ്വീകരിച്ചിട്ടുണ്ട്.

ഫിറോസിനെ അപകീര്‍ത്തിപെടുത്താന്‍ വ്യാജ ഫോട്ടോ പ്രചരിപ്പിക്കുന്നുവെന്ന്  ഫേസ്ബുക്ക് പോസ്റ്റിന്റെ ലിങ്ക് അടക്കമാണ്  പരാതി നല്‍കിയിരിക്കുന്നത്.


പോലീസ് ആക്ട് 118 എ അനുസരിച്ച് പരാതിക്കാരനില്ലെങ്കിലും പോലീസിന് സ്വമേധയാ കേസെടുക്കാം. അറസ്റ്റിന് വാറണ്ടോ മജിസ്‌ട്രേറ്റിന്റെ അനുമതിയോ ആവശ്യമമില്ല. ശിക്ഷയായി മൂന്നു വര്‍ഷം വരെ തടവോ പതിനായിരം രൂപ വരെ പിഴയോ ഇവയൊരുമിച്ചോ ലഭിക്കാം.

 

Latest News