Sorry, you need to enable JavaScript to visit this website.

വാറ്റ് ഇളവ് പരിഗണിക്കാന്‍ സമയമെടുക്കും- ധനമന്ത്രി

റിയാദ്- സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ അനിവാര്യഘടകമായിരുന്നു മൂല്യവര്‍ധിത നികുതി (വാറ്റ്)വര്‍ധനയെന്നും വര്‍ധന പിന്‍വലിക്കുന്നതിന് കാലതാമസമെടുക്കുമെന്നും ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ വ്യക്തമാക്കി.
സാമ്പത്തിക നില ഭദ്രമാകുന്നത് വരെ വാറ്റ് വര്‍ധന നയം തുടരും. കോവിഡിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക മേഖലയുടെ ഉത്തേജനത്തിന് 200 ബില്യന്‍ റിയാലിന്റെ പത്തോളം പാക്കേജുകളാണ് സൗദി സര്‍ക്കാര്‍ നടപ്പാക്കിയതെന്നും സൗദിയുടെ സാമ്പത്തിക സ്ഥിതി ലോക സാമ്പത്തിക മേഖലയെ നേരിട്ട് ബാധിക്കുന്നതാണെന്നും ജി 20 ഉച്ചകോടി സമാപനത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
കടാശ്വാസ പദ്ധതിയില്‍ പങ്കുചേരാന്‍ 40 ലധികം രാജ്യങ്ങള്‍ മുന്നോട്ട് വന്നു. ആറു മാസത്തേക്ക് കടബാധ്യതകള്‍ നീട്ടിനല്‍കിയത് വലിയൊരു കാര്യം തന്നെയായിരുന്നു. കടാശ്വാസ പദ്ധതികള്‍ക്കൊപ്പം സാമ്പത്തിക മേഖല പരിഷ്‌കരിക്കാനാണ് ആ രാജ്യങ്ങള്‍ ശ്രമിക്കുന്നതെന്നും ബാങ്കുകള്‍ അവയെ സഹായിക്കാന്‍ സന്നദ്ധമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ദരിദ്രരാജ്യങ്ങളെ സഹായിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. അതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Latest News