Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റിയാദ് പ്രവാസി ഇന്റർലീഗ് ഫുട്‌ബോളിൽ ബോൺ ക്രഷേഴ്‌സ് ചാമ്പ്യന്മാർ

റിയാദ് പ്രവാസി സ്‌പോർട്‌സ് ക്ലബ് ഫുട്‌ബോളിൽ ജേതാക്കളായ ബോൺ ക്രഷേഴസ് ടീം
റണ്ണേഴ്‌സ്അപ്പായ ബ്ലൂഡെവിൾസ്
വിജയികൾക്ക് പ്രവാസി സെൻട്രൽ കമ്മിറ്റി അംഗം ഖാലിദ് റഹ്മാൻ ട്രോഫികൾ വിതരണം ചെയ്യുന്നു. 

റിയാദ് - പ്രവാസി സ്‌പോർട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എക്‌സിറ്റ് ഒമ്പതിലെ ടർഫ് ഗ്രൗണ്ടിൽ നടന്ന സിഗ്‌നസ് ബിസിനസ് സൊല്യൂഷൻ ട്രോഫിക്ക് വേണ്ടിയുള്ള ഇന്റർലീഗ് ഫുട്‌ബോൾ ടൂർണമെന്റിൽ ബോൺ ക്രഷേർഴ്‌സ് ചാമ്പ്യന്മാരായി. ലീഗ് മാച്ചുകളിൽ ഏറ്റവും കൂടുതൽ പോയന്റുകൾ നേടിയ ബോൺ ക്രഷേഴ്‌സും സെമി ഫൈനലിൽ ശക്തരായ അത്‌ലറ്റികോ റിയാദിനെ പരാജയപ്പെടുത്തിയ ബ്ലൂ ഡെവിൾസും തമ്മിലായിരുന്നു ഫൈനൽ. വീറും വാശിയും പ്രകടമായ ഫൈനൽ മത്സരം സമനിലയിൽ പിരിഞ്ഞതിന് ശേഷം പെനാൽറ്റി ഷൂട്ട് ഔട്ട് ലേക്ക് വഴി മാറിയിട്ടും തീരുമാനമാകാതായപ്പോൾ ടോസിലൂടെയാണ് വിജയിയെ പ്രഖ്യാപിച്ചത്. ബാബു, റിനോജ് എന്നിവർ സെമി ഫൈനലിൽ നിർണായകമായ ഗോളുകൾ നേടി.

 
വിജയികൾക്കുള്ള ട്രോഫികളുടെയും മെഡലുകളുടെയും വിതരണം പ്രവാസി സെൻട്രൽ കമ്മിറ്റി അംഗം ഖാലിദ് റഹ്മാൻ നിർവഹിച്ചു. വിജയികളെയും മികച്ച ടീം സ്പിരിറ്റോടെ പങ്കെടുത്ത മറ്റെല്ലാ ടീമംഗങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ടൂർണമെന്റിലുടനീളം മികച്ച നിലവാരം കാഴ്ച വെച്ച കളിക്കാർക്ക് പ്രത്യേക ട്രോഫികളും മെഡലുകളും സമ്മാനിച്ചു.

റിനോജ്, നിസാർ എന്നിവർ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയവർക്കുള്ള ട്രോഫികൾ കരസ്ഥമാക്കിയപ്പോൾ സൽമാൻ (മികച്ച കളിക്കാരൻ), അസ്ഹർ (മികച്ച ഡിഫൻഡർ), റാഫി വേങ്ങര (മികച്ച ഗോൾ കീപ്പർ), മുഹമ്മദ് ഫർഷിൻ ബാബു (മാൻ ഓഫ് ദ ഫൈനൽ), അനസ് (എമേർജിങ് പ്ലയർ), ജിഷ്ണു (ഔട്ട് സ്റ്റാന്റിംഗ് പെർഫോമൻസ്) എന്നിവർ അർഹരായി. ഫെയർ പ്ലേക്കുള്ള ട്രോഫി സൂപ്പർസ്റ്റാർ ടീം ക്യാപ്റ്റൻ നിഷാൽ ഏറ്റുവാങ്ങി. 
നൗഫൽ മുക്കം, നാസിർ, ലുഖ്മാൻ, റാഷിഖ്, അസ്ഹർ, അർഷാദ് എന്നിവർ കളികൾ നിയന്ത്രിച്ചു. ടൂർണമെന്റ് കൺവീനർ നസീർ ബാബു, അബ്ദു, ഹാരിസ് എം.കെ, നിയാസ്, തുടങ്ങിയവർ സംസാരിച്ചു. ഷബീർ പറമ്പിൽ, ഫെബിൻ, ജുനൈദ്, ഹാരിസ് മടവൂർ, ഷബീർ മുത്തു, നൗഫൽ കാസർകോട്, സൽമാൻ, ഷംസു, ഷഹദാൻ തുടങ്ങിയവർ നേതൃത്വം കൊടുത്തു.
 

 


 

Latest News