Sorry, you need to enable JavaScript to visit this website.

അലാസ്‌ക  നഗരവാസികള്‍ക്ക് ഇനി സൂര്യനെ അുത്ത കൊല്ലം കാണാം 

ലോസ് ഏഞ്ചല്‍സ്- വടക്കേ അമേരിക്കയുടെ വടക്കേ അറ്റത്ത് അലാസ്‌കന്‍ പട്ടണമായ ഉത്കിയാഗ്വിഗ് നിവാസികള്‍ക്ക് ഇനി നേരം പുലരാന്‍ 66 ദിവസം കഴിയണം!ആര്‍ട്ടിക് സര്‍ക്കിളിനുള്ളില്‍ ഒരു പ്രതിഭാസമുണ്ട്, സൂര്യന്‍ ഉദിക്കാത്ത മാസങ്ങള്‍.  ഇതിനെ 'ധ്രുവരാത്രി' എന്ന് വിളിക്കുന്നു. ബുധനാഴ്ചയാണ് ഇവിടെ ഈ വര്‍ഷം അവസാനമായി സൂര്യനെ കണ്ടത്.  ബുധനാഴ്ച ഉച്ചയോടെ സൂര്യന്‍ അസ്മതിച്ചു. ഇനി ഈ വര്‍ഷം സൂര്യനുദിക്കില്ല. 2021 ജനുവരി 23 ന് ശേഷമേ ഇനി ഇവിടെ സൂര്യന്‍ ഉദിക്കൂവെന്ന് യുഎസ് കാലവാസ്ഥ നിരീക്ഷണ ഏജന്‍സി അറിയിച്ചു. 24 മണിക്കൂറും സൂര്യന്‍ ചക്രവാളത്തിന് താഴെയായിരിക്കുന്നത് കൊണ്ടാണ് ഈ ദിവസങ്ങളെ ധ്രുവരാത്രി എന്ന് വിളിക്കുന്നത്. ഇതു പോലെ ഇവിടെ പകല്‍ മാത്രമുള്ള സീസണുമുണ്ട്. 

Latest News