ന്യൂദല്‍ഹി-രാജ്യത്ത് 24 മണിക്കൂറിനിടെ 45,209 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ മൊത്തം കോവിഡ് ബാധിച്ചവരുടെ എണ്ണം 90,95,806 ആയി വര്‍ധിച്ചു. 501 പേര്‍ കൂടി മരിച്ചതോടെ കോവിഡ് മരണസംഖ്യ 1,33,227 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രോഗ മുക്തി നേടിയവരുടെ എണ്ണം 85 ലക്ഷം കടന്നിട്ടുണ്ട്. 4,40,962 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
രോഗവ്യാപനം വീണ്ടും കൂടിയ സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങള്‍ ശക്തമാക്കുകയാണ്. രാജസ്ഥാനില്‍ എട്ട് ജില്ലകളില്‍ നിശാ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ 200 രൂപയില്‍നിന്ന് 500 ആയി ഉയര്‍ത്തിയിട്ടുണ്ട്.






