Sorry, you need to enable JavaScript to visit this website.

ഗാസയില്‍ റോക്കറ്റ് നിര്‍മാണ കേന്ദ്രം തകര്‍ത്തുവെന്ന് ഇസ്രായില്‍

ജറൂസലം- ഗാസയില്‍ ഹമാസിന്റെ കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്തതായി ഇസ്രായില്‍ സേന അറിയിച്ചു. ഫലസ്തിനില്‍നിന്നുള്ള റോക്കറ്റാക്രമണത്തെ തുടര്‍ന്നാണ് സൈന്യം പ്രത്യാക്രമണം നടത്തിയതെന്ന് ഇസ്രായില്‍ പ്രതിരോധ സേന അറിയിച്ചു.


രണ്ട് റോക്കറ്റ് നിര്‍മാണ കേന്ദ്രങ്ങളും ഒരു സൈനിക താവളവുമാണ് വ്യോമാക്രമണത്തില്‍ തകര്‍ത്തതെന്ന് ഇസ്രായില്‍ അവകാശപ്പെട്ടു.


ശനിയാഴ്ച രാത്രി ഗാസയില്‍നിന്ന് ഇസ്രായിലിലേക്ക് റോക്കറ്റാക്രമണം നടന്നത്. തെക്കന്‍ ഇസ്രായില്‍ പട്ടണമായ അഷെക്‌ലോണില്‍ അപായ സൈറണുകള്‍ മുഴങ്ങിയിരുന്നു.

 

Latest News