കാണ്‍പൂര്‍- സ്ത്രീ കുളിക്കുന്ന ദൃശ്യം പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതി അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ദെഹാത്ത് ജില്ലയിലാണ് സംഭവം.
കുളിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്ന് വീട്ടമ്മ പരാതിയില്‍ പറഞ്ഞു. പുറത്തു പറഞ്ഞാല്‍ തന്നേയും ഭര്‍ത്താവിനേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു.
മംഗല്പാല് പോലീസ് സ്റ്റേഷന് പരിധിയില്‍ ഭര്‍തൃ വീട്ടിലായിരുന്നു യുവതി താമസം. ഭര്‍ത്താവ് ദല്‍ഹിയില്‍ സ്വകാര്യ കമ്പനയില്‍ ജോലിക്കാരനാണ്. പ്രതി രോഹിത് എന്‍ ബാബു ഇവരുടെ വീടിനടത്താണ് താമസം.
മേല്‍ക്കൂരയില്ലാത്ത ബാത്ത് റൂമില്‍ കുളിക്കുമ്പോള്‍ കഴിഞ്ഞ മേയിലാണ് ബാബു വിഡിയോ ചിത്രീകരിച്ചത്. അന്നു തന്നെ രാത്രി വീട്ടിലെത്തിയ ഇയാള്‍ വീഡിയോ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.
ലൈംഗിക ബന്ധത്തിനു തയാറാകാതിരുന്നപ്പോള്‍ തോക്ക് ചൂണ്ടിയെന്നും യുവതി പോലീസിനോട് പറഞ്ഞു.






