ഗാന്ധിനഗര്‍- ഗുജറാത്തിലെ സുരേന്ദര്‍നഗറില്‍ ടിപ്പര്‍ ലോറിയുമായി കൂട്ടിയിട്ടു തീപ്പിടിച്ച കാറിനുള്ളില്‍ അകപ്പെട്ട ഏഴു പേര്‍ വെന്തുമരിച്ചു. മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ രണ്ടു കുടുംബങ്ങളിലെ എഴു പേരാണ് കാറിലുണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന ഒരു സ്ത്രീയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. ഇവര്‍ മാത്രമാണ് ബാക്കിയായത്. മൂന്നു ദിവസ ട്രിപ്പിനായി പോയതായിരുന്നു രണ്ടു കുടുംബങ്ങളും. യാത്ര കഴിഞ്ഞ പത്താന്‍ ജില്ലയിലെ വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് സുരേന്ദര്‍ ജില്ലയിലെ ഖേര്‍വയില്‍ വാഹനപകടത്തില്‍പ്പെട്ടതെന്ന് ഡെപ്യൂട്ടി എസ്പി പി കെ പട്ടേല്‍ പറഞ്ഞു.