റായ്പൂര്‍- രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനു പിന്നാലെ ബിജെപിയുടെ ലവ് ജിഹാദ് ആരോപണങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവമായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭുപേഷ് ബാഘെലും രംഗത്തെത്തി. ബിജെപി നേതാക്കളുടെ കുടുംബങ്ങളില്‍ നടന്നക്കുന്ന, വ്യത്യസ്ത മതവിശ്വാസികള്‍ പരസ്പരമുള്ള മിശ്രവിവാഹങ്ങള്‍ ലവ് ജിഹാദാണോ എന്നായിരുന്നു ബാഘെലിന്റെ ചോദ്യം. ഇത്തരം വിവാഹങ്ങള്‍ ലവ് ജിഹാദിന്റെ നിര്‍വചനത്തില്‍ വരില്ലെ എന്നും അദ്ദേഹം ചോദിച്ചു. നിരവധി ബിജെപി നേതാക്കളുടെ ബന്ധുക്കള്‍ മിശ്രവിവാഹം നടത്തിയിട്ടുണ്ട്. ഇത് ലവ് ജിഹാദാണോ എന്ന് ബിജെപി നേതാക്കള്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.






