കാസർകോട് കെ.എം.സി.സി  'വിഷൻ-2018' പ്രഖ്യാപിച്ചു

കാസർകോട് കെ.എം.സി.സി 'വിഷൻ-2018' പദ്ധതിരേഖാ സമർപ്പണം നവാസ് അണങ്കൂരിനു നൽകി സുലൈമാൻ കൂലേരി നിർവഹിക്കുന്നു.

ദമാം-- കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി 2018ൽ വിവിധ മണ്ഡലങ്ങളിൽ നടപ്പിൽ വരുത്താൻ ഉദ്ദേശിക്കുന്ന പദ്ധതികൾ 'വിഷൻ-2018' പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി കാസർകോട് ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ ഐനുൽ റഹ്മ (കാരുണ്യ ധാര) എന്ന പേരിൽ കുടിവെള്ള പദ്ധതികൾ, ഡയാലിസിസ് സെന്ററുകൾക്കുള്ള ധനസഹായം, പ്രയാസങ്ങളിൽ പെട്ട പ്രവാസികൾക്ക് വേണ്ടി ദമാമിൽ നടന്നുവരുന്ന നന്മ അദാലത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള ധനസഹായം, കാസർകോട് മുസ്‌ലിം ലീഗ് കമ്മറ്റിയുടെ മൊബൈൽ ആബുലൻസ് യൂണിറ്റ് പ്രവർത്തനങ്ങൾക്കുള്ള ധനസഹായം തുടങ്ങി വിവിധ ജീവകാരുണ്യ പദ്ധതികളാണ് അടുത്ത ഒരു വർഷത്തിൽ കമ്മിറ്റി നടപ്പിലാക്കുക.
കെ.എം.സി.സി ദമാം സെൻട്രൽ കമ്മറ്റി ഓഫീസിൽ ചേർന്ന കാസർകോട് ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിലാണ് പദ്ധതികൾ പ്രഖ്യാപിച്ചത്. പദ്ധതിരേഖ കിഴക്കൻ പ്രവിശ്യാ തൃക്കരിപ്പൂർ മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് സുലൈമാൻ കൂലേരി ജില്ലാ കെ.എം.സി.സി ട്രഷറർ നവാസ് അണങ്കൂറിനു കൈമാറി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ജില്ലാ പ്രസിഡന്റ് ഖാദർ അണങ്കൂർ അധ്യക്ഷനായി. ഇഖ്ബാൽ ആമ്പാത്ത് ഉദ്ഘാടനം ചെയ്തു. അറഫാത്ത് ചെമ്മനാട്, ജമാൽ ആലംപാടി, ഹസൻ അഡൂർ, ഹാരിസ് പടുപ്പ്, അബ്ദുൽ ജലീൽ ചൂരി, ആഷി നെല്ലിക്കുന്ന്, ജാബിർ ഓട്ടപ്പടവ് തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ഹബീബ് മൊഗ്രാൽ സ്വാഗതവും സെക്രട്ടറി ജുനൈദ് നീലേശ്വരം നന്ദിയും പറഞ്ഞു.
 

Latest News