പാക് യുവാവിന് നാലാം ഭാര്യയെ തേടുന്ന മൂന്ന്  ഭാര്യമാര്‍ 

കറാച്ചി-  നാലാം വിവാഹത്തിന് വധുവിനെ തേടുന്ന യുവാവിന് പൂര്‍ണ പിന്തുണയുമായി  മൂന്ന് ഭാര്യമാര്‍.  കേള്‍ക്കുമ്പോള്‍ അതിശയം തോന്നുമെങ്കിലും സംഭവം സത്യമാണ്.   ഇത് നടക്കുന്നത്  പാക്കിസ്ഥാനിലെ സിയാല്‍കോട്ടിലാണ്.  തനിക്ക് ഒന്നുമുതല്‍ ഒന്നരലക്ഷം വരെയാണ് പ്രതിമാസ ചെലവെന്നും ഓരോ വിവാഹത്തിന് ശേഷവും തന്റെ സാമ്പത്തിക നില കൂടുതല്‍ മെച്ചമാകുന്നുവെന്നും പാക് മാധ്യമമായ ഡെയിലി പാക്കിസ്ഥാന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. അദനന്‍ എന്ന യുവാവിന്റെ നാലാം വിവാഹാലോചനയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.    നിലവില്‍ മൂന്ന് ഭാര്യമാരും കുട്ടികളുമുള്ള ഈ യുവാവിനാണ് നാലാമത്തെ വിവാഹത്തിനായി  വധുവിനെ തേടുന്നത്.  അതിന് ഇയാള്‍ക്ക്  സപ്പോര്‍ട്ടുമായി മൂന്ന് ഭാര്യമാരും കൂടെയുണ്ടെന്ന് ഇദ്ദേഹം തന്നെയാണ് ഒരു പാക് മധ്യമത്തോട് പറഞ്ഞത്.  പതിനാറാം വയസില്‍ വിദ്യാര്‍ത്ഥിയായിരുന്ന സമയത്താണ് ഇയാള്‍ ആദ്യമായി വിവാഹം കഴിച്ചത്.  ശേഷം നാല് വര്‍ഷത്തിന് ശേഷം രണ്ടാമത് വിവാഹം കഴിച്ചു.  മൂന്നാം വിവാഹം കഴിച്ചത് കഴിഞ്ഞ വര്‍ഷമായിരുന്നു.  ഇപ്പോഴിതാ വീണ്ടുമൊരു വിവഹത്തിന് അദനന്‍ തയ്യാറാകുകയാണ്.  തന്റെ മൂന്ന് ഭാര്യമാരുടെയും പേര് തുടങ്ങുന്നത് 'എസ്' എന്ന അക്ഷരത്തിലാണെന്നും അതുകൊണ്ടുതന്നെ നാലാമത്തെ ഭാര്യയും അതേ അക്ഷരത്തിലുള്ള പേരുള്ള ആള്‍ തന്നെ വേണമെന്നാണ് അദനന്‍ പറയുന്നത്.  
 

Latest News