ബലാത്സംഗക്കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി 75കാരിയെ പീഡിപ്പിച്ചു വീണ്ടും അറസ്റ്റില്‍

അഗര്‍ത്തല- മധ്യവയസ്‌ക്കയെ ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ അറസ്റ്റിലായി മാസങ്ങള്‍ക്കു മുമ്പ് ജാമ്യത്തിലിറങ്ങിയ 25കാരനായി പ്രതി 75കാരിയായ വയോധികയെ പീഡിപ്പിച്ച് വീണ്ടും പിടിയിലായി. ത്രിപുരയിലെ ധലായ് ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. വീട്ടില്‍ ഒറ്റയ്ക്കു കഴിയുന്ന വയോധികയെ ബുധനാഴ്ച രാത്രിയാണ് പ്രതി ബലാത്സംഗം ചെയ്തത്. പ്രതിയുടെ ക്രമിനല്‍ റെക്കോര്‍ഡ് പരിശോധിച്ചപ്പോഴാണ് 2017ല്‍ 56കാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ ഇയാള്‍ പ്രതിയാണെന്ന വിവരം ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. മൂന്നു വര്‍ഷത്തിനു ശേഷം കഴിഞ്ഞ മേയിലാണ് ഇയാള്‍ ജാമ്യം നേടി പുറത്തിറങ്ങിയത്.
 

Latest News