ന്യൂദല്‍ഹി-പുതുതായി 46,232 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 90,50,597 ആയി. 564 മരണം കൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 1,32,726 ആയി ഉയര്‍ന്നു.
4,39,747 ആണ് നിലവില്‍ ആക്ടീവ് കേസുകള്‍. 84,78,124 പേര്‍ രോഗ മുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.






