അമേരിക്കയില്‍ 30 വര്‍ഷം ജയിലിലടച്ച ഇസ്രായില്‍ ചാരന് രാജ്യം വിടാന്‍ അനുമതി

വാഷിംഗ്ടണ്‍- മുപ്പത് വര്‍ഷം അമേരിക്കയില്‍ ജയിലിലടച്ച ഇസ്രായില്‍ ചാരന് ഇസ്രായിലില്‍ പോകാന്‍ അനുമതി.

അമേരിക്കയുടെ രഹസ്യ രേഖകള്‍ ഇസ്രായിലിന് കൈമാറിയ സംഭവത്തില്‍ 1985 മുതല്‍ ജയിലിലടച്ച ജോനാഥന്‍ പൊള്ളാര്‍ഡിനെ 2015 ല്‍ മോചിപ്പിച്ചിരുന്നെങ്കിലും ഇസ്രായിലില്‍ പോകാന്‍ അനുവദിച്ചിരുന്നില്ല.

കര്‍ശനമായ പരോള്‍ നിബന്ധനകളാണ് അമേരിക്കന്‍ പൗരത്വം കൂടിയുള്ള ജോനാഥന് ഏര്‍പ്പെടുത്തിയിരുന്നത്.

ജോനാഥന്റെ കേസ് പരിശോധിച്ച യു.എസ് പരോള്‍ കമ്മീഷനാണ് ഇപ്പോള്‍ പുതിയ തീരുമാനം കൈക്കൊണ്ടത്. ഇയാള്‍ നിയമം ലംഘിക്കാന്‍ സാധ്യതയില്ലെന്ന് വിലയിരുത്തിയാണ് ഇളവു വരുത്തുന്നതെന്ന് യു.എസ് നീതിന്യായ വകുപ്പ് അറിയിച്ചു.

 

Latest News