സൗദിയില്‍ പലഭാഗങ്ങളിലും ഇടിമിന്നലിനും മഴയ്ക്കും സാധ്യത; ജാഗ്രത പാലിക്കണം

റിയാദ്- സൗദി അറേബ്യയില്‍ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്  കാലാവസ്ഥാ റിപ്പോര്‍ട്ട് ഉദ്ധരിച്ച് സിവില്‍ ഡിഫന്‍സ്  മുന്നറിയിപ്പ് നല്‍കി.
മക്ക, മദീന, വടക്കന്‍ അതിര്‍ത്തി പ്രവിശ്യ, ഹായില്‍,  ജൗഫ്, കിഴക്കന്‍ പ്രവിശ്യ, ഖസീം എന്നിവയുള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ ഇടിമിന്നലുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
കാലാവസ്ഥാ, പരിസ്ഥതി സംരക്ഷണ വകുപ്പ് നടത്തിയ പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ്  മുന്നറിയിപ്പ് നല്‍കുന്നതെന്ന് സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.
അപകടസാധ്യതകള്‍ കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്നും  വെള്ളച്ചാട്ടമുള്ള പ്രദേശങ്ങളിലെ സന്ദര്‍ശനം ഒഴിവാക്കണമെന്നും വിവിധ മാധ്യമങ്ങള്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും നല്‍കുന്ന  നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

 

Latest News