രാഷ്ട്രീയ നേതാക്കള്‍ക്ക് കോവിഡ് രോഗാണുവാഹക  കത്തുകള്‍ ലഭിക്കാന്‍ സാധ്യത 

ന്യൂദല്‍ഹി- ദേശീയ രാ,്ട്രീയ നേതാക്കള്‍ ജാഗ്രതൈ. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ലോകരാജ്യങ്ങള്‍ക്ക് മുന്നിറിയിപ്പുമായി ഇന്റര്‍പോള്‍. രാഷ്ട്രീയ നേതാക്കള്‍ക്ക് കോവിഡ് രോഗാണുവാഹക കത്തുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നുമാണ് നിര്‍ദേശം. കോവിഡുമായി ബന്ധപ്പെട്ട് ഏജന്‍സി പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളിലാണ് പുതിയ മുന്നറിയിപ്പുള്ളത്. ഇന്ത്യ ഉള്‍പ്പെടെ 194 രാജ്യങ്ങള്‍ക്കാണ് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. നേരത്തെ ആന്ത്രാക്‌സ് രോഗം പടര്‍ന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ രോഗാണുവാഹക കത്തുകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നിലവിലെ കോവിഡ് സാഹചര്യത്തില്‍ അത്തരത്തിലുള്ള സാധ്യതകളുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദേശം.

Latest News