ജിസാനിൽ നിയമ ലംഘകർ പിടിയിൽ

ജിസാനിൽ പോലീസ് പിടിയിലായ നിയമ ലംഘകരും കുറ്റവാളികളും

ജിസാൻ - നഗരത്തിൽ പട്രോൾ പോലീസ് നടത്തിയ പരിശോധനകളിൽ ഏതാനും നിയമ ലംഘകരും കുറ്റവാളികളും പിടിയിലായി. ജോലിയില്ലാതെ അലഞ്ഞുനടക്കുന്ന തൊഴിലാളികൾ ഏറ്റവുമധികം ഒരുമിച്ചുകൂടുന്ന റോഡുകളിലും വിദേശ തൊഴിലാളികൾ കൂട്ടത്തോടെ കഴിയുന്ന ഡിസ്ട്രിക്ടുകളിലും നടത്തിയ പരിശോധനകൾക്കിടെയാണ് നിയമ ലംഘകരും കുറ്റവാളികളും പിടിയിലായത്. നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിന് ഇവരെ പിന്നീട് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

 

Tags

Latest News