ജയ്പൂര്‍- രാജ്യത്ത് വിഭാഗീയത വളര്‍ത്താനും സാമുദായിക സൗഹാര്‍ദം തകര്‍ക്കാനും ഭരണകക്ഷിയായ ബി.ജെ.പി നിര്‍മിച്ചെടുത്ത വാക്കാണ് ലവ് ജിഹാദെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് കുറ്റപ്പെടുത്തി.
മുസ്ലിം പുരുഷന്മാരും ഹിന്ദു സ്ത്രീകളും തമ്മിലുള്ള വിവാഹം പരാമര്‍ശിക്കാന്‍ ബി.ജെ.പിയും സംഘ് പരിവാറും ഉപയോഗിക്കുന്ന വാക്കാണ് ലവ് ജിഹാദ്.
ഇങ്ങനെയൊരു സംഭവമുള്ളതിന് തെളിവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ലവ് ജിഹാദിനെതിരെ നിയമം നിര്‍മിക്കുമെന്ന പ്രഖ്യാപനവുമായി ബി.ജെ.പി ഭരിക്കുന്ന കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്തുവന്നതിനിടെയാണ് ഗെഹ് ലോട്ടിന്റെ പ്രസ്താവന.