സംഭാല്‍- ഉത്തര്‍പ്രദേശില്‍ കാണാതായ പതിനാറുകാരിയെ വനപ്രദേശത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാമുകനും 18 കാരനുമായ അര്ജുന് കുമാറുമായി ബുധനാഴ്ച ഒളിച്ചോടിയ പെണ്‍കുട്ടിയുടെ മൃതദേഹം വ്യാഴാഴ്ച രാത്രിയാണ് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ പിതാവ് നല്കിയ പരാതിയില്‍ പ്രതിയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
താനും മരിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും കയര്‍ പൊട്ടി രക്ഷപ്പെട്ടതാണെന്നും പ്രതി സമ്മതിച്ചതായി ഗുണ്ണാവുര് സര്‍ക്കിള്‍ ഓഫീസര്‍ കൃഷ്ണ കാന്ത് പറഞ്ഞു.
ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയമായി പത്താം ക്ലാസില്‍ പഠിക്കുന്ന അര്ജുന് പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയെ തുടര്‍ന്നും പഠിപ്പിക്കാന്‍ തീരുമാനിച്ച കുടുംബം വിവാഹാഭ്യര്‍ഥന തള്ളിയിരുന്നു. ഗ്രാമത്തിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ഇരു കുടുംബവും ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും തീരുമാനത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല.






