യുട്യൂബര്‍ 500 കോടി നല്‍കണം; അക്ഷയ്കുമാര്‍ മാനനഷ്ടത്തിന് നോട്ടീസയച്ചു

മുംബൈ- ആത്മഹത്യ ചെയ്ത നടന്‍ സുശാന്തുമായി ബന്ധപ്പെടുത്തി തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയ യുട്യൂബറില്‍നിന്ന് 500 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട്  ബാളിവുഡ് നടന്‍ അക്ഷയ് കുമാര്‍ നോട്ടീസയച്ചു.


ബിഹാര്‍ സ്വദേശിയായ റാഷിദ് സിദ്ദീഖിക്കെതിരെയാണ്  ഐ.സി ലീഗല്‍ സ്ഥാപനം വഴി നോട്ടീസയച്ചത്.

മുംബൈ പോലീസില്‍ പരാതി നല്‍കിയതിനാല്‍ ഇയാള്‍ മുന്‍കൂര്‍ ജാമ്യം നേടിയിട്ടുണ്ട്. റാഷിദ് എഫ്എഫ്എസ് ന്യൂസ് എന്ന യുട്യൂബ് ചാനലിലുടെ പുറത്തുവിട്ട വിഡിയോകള്‍ ലക്ഷക്കണക്കനാളുകള്‍ കണ്ടുവെന്നും പരാതിയില്‍ പറഞ്ഞു.


നടി റിയ ചക്രവര്‍ത്തിയെ കാനഡയിലേക്ക് കടക്കാന്‍ സഹായിച്ചുവെന്നും എം.എസ് ധോണി, ദ അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന സിനിമയിലെ വേഷം സുശാന്തിനു ലഭിച്ചതില്‍ അക്ഷയ് കുമാറിന് വൈരാഗ്യമുണ്ടായിരുന്നുവെന്നും സിദ്ദീഖിയുടെ വിഡിയോകളില്‍ ആരോപിച്ചിരുന്നു.

 

Latest News