നിര്‍ത്തിയിട്ട ട്രക്കിനു പിന്നില്‍ എസ്‌യുവി വന്നിടിച്ച് 6 കുട്ടികളടക്കം 14 മരണം

പ്രതാപ്ഗഢ്- ഉത്തര്‍ പ്രദേശിലെ പ്രതാപ്ഗഢില്‍ നിര്‍ത്തിയിട്ട വലിയ ട്രക്കിനു പിറകില്‍ എസ്‌യുവി ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ആറു കുട്ടികള്‍ ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരെല്ലാം എസ്‌യുവിയിലെ യാത്രക്കാരാണ്. ഇവര്‍ വിവാഹ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുന്നവരായിരുന്നു. പ്രയാഗ്‌രാജ്- ലഖ്‌നൗ ഹൈവേയില്‍ വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്.

ടയര്‍ പങ്ചറായതിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടതായിരുന്നു ട്രക്ക് എന്ന് പ്രതാപ്ഗഢ് പോലീസ് സുപ്രണ്ട് അനുരാഗ് ആര്യ പറഞ്ഞു. പിറകില്‍ വന്നിടിച്ച ബൊലെറോയുടെ പകുതിയോളം പൂര്‍ണമായും തകര്‍ന്നു ട്രക്കിനടിയില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു.
 

Latest News