പുതുവര്‍ഷത്തില്‍  മിസില്‍സ് വൈറസ്  പടര്‍ന്നു പിടിക്കാനിടയുണ്ടെന്ന് പഠനം 

മെല്‍ബണ്‍- ഓസ്‌ട്രേലിയയിലെ  ശിശുരോഗവിദഗ്ധനും വേള്‍ഡ് ഹെല്‍ത്ത് ഒര്‍ഗനൈസേഷന്റെ മിസില്‍സ വൈറസ്് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ചുമതലയുമുള്ള കിം മുല്‍ഹോളണ്ട് നടത്തിയ പഠനത്തിലാണ് മിസില്‍സ് വൈറസ് 2021ല്‍ പടര്‍ന്നു പിടിക്കാനിടയുണ്ടെന്ന അനുമാനത്തില്‍ എത്തിയത്. കോവിഡ് വൈറസ് വ്യാപനത്തിന്റെ ഭാഗമായി ലോകത്ത് വലിയ ശതമാനം കുട്ടികള്‍ ഈ വര്‍ഷം മിസില്‍സ് വൈറസ് രോഗത്തിന്റെ പ്രതിരോധ മരുന്ന് സ്വീകരിച്ചിട്ടില്ല. ഇത് വലിയ തോതില്‍ മിസില്‍സ് വൈറസ് രോഗം പടരുന്നതിന് കാരണമായേക്കും. കോവിഡ് 19നും തുടര്‍ന്നുണ്ടായ വലിയ സാമ്പത്തിക മാന്ദ്യവും വലിയവിഭാഗം കുട്ടികള്‍ക്ക് പോഷകാഹാരം ശരിയായ രീതില്‍ ലഭ്യമാകാത്ത അവസ്ഥയുണ്ടാക്കിയിട്ടുണ്ട്. പോഷാകാഹാരക്കുറവ് മിസില്‍ വൈറസ് രോഗം വലിയ രീതിയില്‍ ഗുരുതരമാക്കാന്‍ കാരണമാകും. ഇത് മിസില്‍സ് വൈറസ് രോഗം ബാധിച്ച് കൂടുതല്‍ കുട്ടികള്‍ മരണപ്പെടാന്‍ കാരണമാകുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.  2020 ഒക്ടോബര്‍ മാസം വരെയുള്ള കണക്കുപ്രകാരം 26 രാജ്യങ്ങളിലായി 94 മില്യന്‍ കുട്ടികളാണ് മിസില്‍സ് രോഗത്തിന് പ്രതരോധ വാക്‌സില്‍ ഇതുവരെ സ്വീകരിക്കാത്ത്. മിസില്‍സ് രോഗത്തിന്റെ പ്രതിരോധ മരുന്നു സ്വീകരിക്കാത്ത കുട്ടികള്‍ ഏറ്റവും കൂടുതലുള്ള 5 രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു.ഈ കാരണങ്ങളാണ് 2021ല്‍ മിസില്‍സ് രോഗം വലിയ രീതിയില്‍ പൊട്ടിപ്പുറപ്പെടാന്‍ കാരണകുമെന്ന നിഗമനത്തില്‍ ശാസ്ത്രജ്ഞരെ എത്തിച്ചത്.

Latest News