ഇന്ത്യ-സൗദി വിമാന സര്‍വീസ്; സൗദി അധികൃതരുമായി ചര്‍ച്ച നടത്തി

ഇന്ത്യന്‍ എംബസി ഡി.സി.എം എന്‍. റാം പ്രസാദ് സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി അസി. പ്രസിഡന്റ് ഡോ. ബദര്‍ ബിന്‍ സാലിഹ് അല്‍സഖ്‌റിയുമായി കൂടിക്കാഴ്ചക്കെത്തിയപ്പോള്‍.

റിയാദ്- സൗദി അറേബ്യക്കും ഇന്ത്യക്കുമിടയില്‍ വിമാന സര്‍വീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ (ഡി.സി.എം) എന്‍. റാം പ്രസാദ് സൗദി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി അധികൃതരുമായി ചര്‍ച്ച നടത്തി.

അതോറിറ്റി അസി. പ്രസിഡന്റ് ഡോ. ബദര്‍ ബിന്‍ സാലിഹ് അല്‍സഖ്‌റിയുമായി നടന്ന ചര്‍ച്ചയില്‍ എംബസി സെക്കന്റ് സെക്രട്ടറി അസീം അന്‍വറും സംബന്ധിച്ചിരുന്നു. എയര്‍ ബബിള്‍ കരാര്‍ ഒപ്പിടുക, കോവിഡ് പശ്ചാത്തലത്തില്‍ റദ്ദാക്കിയ വിമാന സര്‍വീസ് പുനഃസ്ഥാപിക്കുക എന്നീ വിഷയങ്ങളിലാണ് ചര്‍ച്ച നടത്തിയത്.

ആരോഗ്യമന്ത്രാലയത്തിന്റെ അഭിപ്രായമാരാഞ്ഞ ശേഷം വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന് എംബസി അറിയിച്ചു. നേരത്തെ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി മന്ത്രി അബ്ദുറഹ്മാന്‍ അല്‍അയ്ബാന്‍, അസിസ്റ്റന്റ് ഡെപ്യൂട്ടി മന്ത്രി സാറ അല്‍സഈദ് എന്നിവരുമായി ഈ വിഷയത്തില്‍ വെര്‍ച്വലായി ചര്‍ച്ച നടത്തിയിരുന്നു.

 

 

 

Latest News