എസ്.ഡി.പി.ഐ ഓഫീസുകളിലടക്കം 43 കേന്ദ്രങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്

ബംഗളൂരു- നഗരത്തിലെ ഡി.ജെ ഹള്ളി, കെ.ജി ഹള്ളി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഓഗസറ്റ് 11 നുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ബംഗളൂരുവിലെ 43 കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)  റെയ്ഡ് നടത്തി. ഇവയില്‍ എസ്.ഡി.പി.ഐയുടെ നാല് ഓഫീസുകളും ഉള്‍പ്പെടുന്നു.
റെയ്ഡില്‍ കത്തികളും വാളുകളുമുള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയതായും എന്‍.ഐ.എ പത്രക്കുറിപ്പില്‍ പറയുന്നു.

 

Latest News