മധ്യപ്രദേശില്‍ 'പശു മന്ത്രിസഭ'യും; ആദ്യ യോഗം ഉടനെന്ന് മുഖ്യമന്ത്രി

ഭോപാല്‍- ഉപതെരഞ്ഞെടുപ്പിലൂടെ അധികാരം ഉറപ്പാക്കിയ മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ പുതുതായി പശു മന്ത്രിസഭ രൂപീകരിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. പശു സംരക്ഷണത്തിനുവേണ്ടിയാണ് ഈ പ്രത്യേക മന്ത്രിസഭയെന്നും അദ്ദേഹം അറിയിച്ചു. മൃഗസംരക്ഷണം, വനം, പഞ്ചായത്ത്, ഗ്രാമ വികസനം, ആഭ്യന്തരം, കര്‍ഷക ക്ഷേമം എന്നീ വകുപ്പുകളെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക പശു മന്ത്രിസഭ രൂപീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ പശു മന്ത്രിസഭയുടെ ആദ്യ യോഗം ഗോപാഷ്ടമി ദിനമായ നവംബര്‍ 22ന് ഉച്ചയ്ക്ക് 12 മണിക്ക് ചേരുമെന്നും അദ്ദേഹം അറിയിച്ചു. പശുക്കള്‍ക്കു വേണ്ടി മാത്രമുള്ള ഇന്ത്യയിലെ ആദ്യ  അഭയകേന്ദ്രമായ അഗര്‍-മല്‍വ ജില്ലയിലെ ഗോശാലയിലാണ് പ്രഥമ യോഗം ചേരുന്നത്.
 

Latest News