Sorry, you need to enable JavaScript to visit this website.

മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അറസ്റ്റില്‍

കൊച്ചി- പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു.
കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയിലെത്തിയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

രാവിലെ ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനെത്തിയ വിജിലന്‍സ് സംഘം വീട്ടില്‍ കയറി പരിശോധിച്ചിരുന്നു.

ഇബ്രാഹിം കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഭാര്യ അറിയിച്ചതിനെ തുടര്‍ന്നാണ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തുനിന്നെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ കയറി പരിശോധിച്ചത്.

അതിനിടെ ഇബ്രാഹിം കുഞ്ഞ് ചികിത്സയിലുണ്ടെന്ന് ലേക് ഷോര്‍ ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. ഇതിനു പിന്നാലെയാണ് ആശുപത്രിയിലെത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

 

Latest News