മതമാറ്റം ലക്ഷ്യമാക്കി  വിവാഹം നടത്തിയാല്‍  അഞ്ച് വര്‍ഷം കഠിന തടവ്

ഭോപാല്‍-മധ്യപ്രദേശില്‍ മതമാറ്റം ലക്ഷ്യമിട്ട് വിവാഹം നടത്തിയാല്‍ അഞ്ച് വര്‍ഷം കഠിന തടവ്
ലൗ ജിഹാദിനെതിരെയുള്ള നിയമം ഉടന്‍ തന്നെ മധ്യപ്രദേശില്‍ പ്രാബല്യത്തില്‍ വരും. സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്രയാണ് ഇക്കാര്യം അറിയിച്ചത്. ലൗ ജിഹാദിനെതിരെ നിയമ നിര്‍മാണത്തിനൊരുങ്ങുന്നതായി കര്‍ണാടക, ഹരിയാന സര്‍ക്കാരുകള്‍ വ്യക്തമാക്കി ആഴ്ചകള്‍ മാത്രം പിന്നിടുമ്പോഴാണ് മധ്യപ്രദേശ് സര്‍ക്കാര്‍ നിയമം നടപ്പാക്കാനൊരുങ്ങുന്നത്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ പുതിയ ബില്‍ അവതരിപ്പിക്കുമെന്നും വിവാഹലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയുള്ള മതപരിവര്‍ത്തനത്തിന് അഞ്ച് വര്‍ഷം കഠിനതടവ് ലഭ്യമാക്കാനുള്ള വകുപ്പ് നിയമം അനുശാസിക്കുമെന്നും മിശ്ര വ്യക്തമാക്കി. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരിക്കും ലൗ ജിഹാദ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. പ്രധാനകുറ്റവാളിയോടൊപ്പം മതപരിവര്‍ത്തനത്തിന് സഹകരിക്കുന്നവരേയും പ്രതിചേര്‍ക്കുന്ന വിധത്തിലായിരിക്കും നിയമം. വിവാഹാവശ്യത്തിനായുള്ള മതംമാറ്റത്തിനായി ഒരു മാസം മുമ്പ് തന്നെ കലക്ടര്‍ക്ക് അപേക്ഷ നല്‍കേണ്ടി വരും.
ലൗ ജിഹാദിനെതിരെയുള്ള നിയമനിര്‍മാണം കര്‍ണാടകയില്‍ അധികം താമസിയാതെ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ നവംബര്‍ ആറിന് പ്രഖ്യാപിച്ചിരുന്നു

Latest News