വാഷിംഗ്ടണ്‍- തന്റെ നേതൃത്വത്തില്‍ പുതിയ ഭരണകൂടം അധികാരമേല്‍ക്കുന്നത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തടഞ്ഞാല്‍ കൂടുതല്‍ പേർ മരിക്കിനാടിയകുമെന്ന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.
കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നത് തടയാന്‍ ഏകോപനം ആവശ്യമാണെന്ന് ഡെലവെയറില്‍ സംസാരിക്കവേ ബൈഡന്‍ പറഞ്ഞു. പരാജയം സമ്മതിക്കാന്‍ ഇരുഭാഗത്തുനിന്നും ആവശ്യം ഉയര്‍ന്നിട്ടും ട്രംപ് സമ്മതിക്കാത്തത് നിരുത്തരവദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ, ഇതൊരു കളിയല്ലെന്ന് മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ സോഷ്യല്‍ മീഡിയയില്‍ ട്രംപിനെ ഓര്‍മിപ്പിച്ചു.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബൈഡന് ഇലക്ടറല്‍ കോളേജില്‍ 306 വോട്ടുകളുണ്ട്. വിജയിക്കാന്‍ 270 വോട്ട് മതി.
ഞാന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചുവെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്.